കട്ടപ്പനയിൽ ഇന്ന് പ്ലാന്റേഴ്സ് മീറ്റ്- 2025; ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ കട്ടപ്പന കേജീസ് ഹിൽ ടൗൺ ഹോട്ടലിൽ പ്ലാന്റേഴ്സ് മീറ്റ് ആരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം നിയമ,കയർ,വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.യോഗത്തിൽ തോട്ടം ഉടമകളും തോട്ടം മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആശയവിനിമയം നടത്തും.



