വനത്തിലെ എല്ലാ മരണങ്ങളും വനം വകുപ്പിന്‍റെ തലയില്‍ കെട്ടിവെക്കരുത്': പീരുമേട് കൊലപാതകം ചൂണ്ടിക്കാട്ടി മന്ത്രി ശശീന്ദ്രന്‍
വനത്തില്‍ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിന്‍റെ തലയില്‍ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പീരുമേട്ടിലെ വീട്ടമ്മയുടെ കൊലപാതകം ഇതിന് തെളിവാണ്. അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ കൊലപാതകിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു. വനത്തിന് ഉള്ളില്‍ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി പറഞ്ഞു.

