കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാകളുടെ പട്ടികയിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെയും ഉൾപ്പെടുത്തണം എന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ

കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ പട്ടികയിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെയും ഉൾപ്പെടുത്തണമെന്നും കേന്ദ്ര കേരള സർക്കാരുകൾ അസംഘടിത തൊഴിലാളികൾക്ക് നൽകുന്ന മുഴുവൻ ആനുകൂല്യങ്ങളും വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കും ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ ഇടുക്കി ജില്ല വാർഷിക കൺവെൻഷൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കട്ടപ്പനയിലുള്ള ഇടുക്കി ജില്ല കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന വാർഷിക കൺവെൻഷൻ ഇടുക്കി ജില്ല സെക്രട്ടറി മിനി മുരളി സ്വാഗതവും ഇടുക്കി ജില്ല പ്രസിഡൻ്റ് എം.ആർ. അയ്യപ്പൻ കുട്ടി അദ്ധ്യക്ഷതയും വഹിച്ചു. സംസ്ഥാന രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. എം. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആശംസ നേർന്ന് എം.ആർ. രാജു, ഒ.പി. കുഞ്ഞുമോൻ, കെ.ജി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉഷ ബിനോയ് നന്ദി പറഞ്ഞു.
2025-26 വർഷത്തെ ഇടുക്കി ജില്ല പ്രസിഡൻ്റ് : ടി.വി. സണ്ണി, വൈ: പ്രസിഡൻ്റ് ഒ.പി. കുഞ്ഞുമോൻ, സെക്രട്ടറി മിനി മുരളി, ജോ : സെക്രട്ടറി എം. ആർ. രാജു, ട്രഷറർ : ഉഷ ബിനോയ്, സംസ്ഥാന കമ്മിറ്റി അംഗമായി എം. ആർ. അയ്യപ്പൻ കുട്ടി തുടങ്ങി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.