കട്ടപ്പന നഗരസഭ 21-ാം വാര്‍ഡില്‍ ഹരിതകര്‍മ സേന യഥാസമയം മാലിന്യം നീക്കുന്നില്ലെന്നും യൂസര്‍ഫീ ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റുന്നതായും പരാതി. കട്ടപ്പന ഇരുപതേക്കറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുതറ വേലിക്കകത്ത് ഷിനു ഫിലിപ്പ് പരാതി നല്‍കി

Jun 11, 2025 - 18:43
Jun 11, 2025 - 18:46
 0
കട്ടപ്പന നഗരസഭ 21-ാം വാര്‍ഡില്‍ ഹരിതകര്‍മ സേന യഥാസമയം മാലിന്യം നീക്കുന്നില്ലെന്നും യൂസര്‍ഫീ ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റുന്നതായും പരാതി. കട്ടപ്പന ഇരുപതേക്കറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുതറ വേലിക്കകത്ത് ഷിനു ഫിലിപ്പ്   പരാതി നല്‍കി
This is the title of the web page

5 മാസത്തിലൊരിക്കലാണ് വീടുകളില്‍നിന്ന് മാലിന്യം നീക്കുന്നത്. കൂടാതെ, മുന്‍ മാസങ്ങളിലെ യൂസര്‍ഫീ ഒറ്റത്തവണയായി കൈപ്പറ്റുകയും ചെയ്യുന്നു. പണം നല്‍കാത്തവരെ സേനാംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. പല വീടുകളില്‍നിന്നും അഞ്ച് മാസമായി മാലിന്യം ശേഖരിച്ചിട്ടില്ല. പ്രതിമാസം 50 രൂപ നിരക്കില്‍ 600 രൂപ കൈപ്പറ്റേണ്ടതിനുപകരം ആളുകളെ തെറ്റിദ്ധരിപ്പിച്ച് കുടിശികയാണെന്ന് പറഞ്ഞ് 600 രൂപ ഒറ്റത്തവണയായി വാങ്ങുന്നു. എന്നാല്‍, യൂസര്‍ഫീ കളക്ഷന്‍ ബുക്കില്‍ 50 രൂപ എന്നുമാത്രമാണ് രേഖപ്പെടുത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഒരുവര്‍ഷം 1150 രൂപ നല്‍കിയവരുമുണ്ട്. കൂടാതെ, വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കളക്ഷന്‍ ബുക്ക് നല്‍കാതെ തുക കൈപ്പറ്റുന്നതായും പരാതിയില്‍ പറയുന്നു. വിവരം വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. നഗരസഭ സെക്രട്ടറിക്ക് നല്‍കിയ പരാതി അവഗണിച്ചതായും ഹരിതകര്‍മ സേനക്കാര്‍ക്ക് ഒത്താശ നല്‍കുന്നതായും പരാതിക്കാര്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow