പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ് സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി സയന്‍സ് എന്നിവയാണ് കോഴ്‌സുകള്‍.
അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപയും എസ്.സി,എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 100 രൂപയും ഓണ്‍ലൈന്‍ ആയി അടയ്ക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദ്ദിഷ്ട രേഖകളും സഹിതം കോളേജില്‍ ജൂണ്‍ 13 നകം സമര്‍പ്പിക്കണം. എസ്.സി,എസ്.ടി,ഒ.ഇ.സി,ഒ.ബി.സി(എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005084, 9496582763,www.ihrd.ac.in.