കട്ടപ്പന നഗരസഭ പരിധിയിൽ വാഴവര വാകപ്പടിയിൽ അടക്കം കാട്ടാന ജനവാസ മേഖലയിൽ എത്തിയ സാഹചര്യത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിവേദനം നൽകി

Jun 9, 2025 - 17:54
 0

This is the title of the web page

കഴിഞ്ഞ ദിവസമാണ് കട്ടപ്പന നഗരസഭ പരിധിയിൽ വാഴവര വാകപ്പടിയിൽ കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. അടിമാലി കുമളി ദേശീയപാതയ്ക്ക് സമീപത്താണ് ആനയെത്തിയത്. ഇത് അത്യന്തം ഗൗരവം വർദ്ധിപ്പിക്കുന്ന ഒന്നാണ്. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയിൽ കാട്ടാനകൾ എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലും ആണ്. ഈ വിഷയത്തിലാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാട്ടാനയെ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിവേദനം നൽകിയത്. നിവേദനം നൽകിയശേഷം കോൺഗ്രസ് നേതാക്കളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി വിഷയത്തിൽ ചർച്ചയും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരെയും കൂടെ ഉൾപ്പെടുത്തി പിആർടി സംഘത്തെ നിയോഗിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് അധികൃതർ ഉറപ്പ് നൽകി.

വാഴവര വാകപ്പടിക്ക് സമീപത്ത് 30 വർഷങ്ങൾക്ക് മുമ്പ് ആന ഇറങ്ങി വന്നതായി ആളുകൾ പറയുന്നുണ്ട്. ഇതിനുശേഷം ഇത് ആദ്യമായിട്ടാണ് ആന ജനവാസ മേഖലയിൽ എത്തുന്നതെന്നും ആളുകൾ പറയുന്നു. കാട്ടാനകൾ കാടു വിട്ട് കൂടുതൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നത് വലിയ രീതിയിലുള്ള ആശങ്കയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow