സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു; സമ്മേളനം ജൂൺ ഒന്ന്, രണ്ട് തീയതികളിൽ കാഞ്ചിയാറിൽ

May 10, 2025 - 19:47
 0
സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളനം
സംഘാടക സമിതി രൂപീകരിച്ചു; സമ്മേളനം ജൂൺ ഒന്ന്, രണ്ട് തീയതികളിൽ കാഞ്ചിയാറിൽ
This is the title of the web page

 കാഞ്ചിയാർ പള്ളികവലയിൽ വച്ച് നടത്തുന്ന സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളനത്തിൻ്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.കട്ടപ്പനയിൽ ആർ. ശ്രീധരൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി വി. ആർ ശശി അദ്ധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ല സെക്രട്ടറി കെ.സലിം കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ ശിവരാമൻ, വി.കെ ധനപാൽ, ജില്ല അസി. സെക്രട്ടറി പ്രിൻസ് മാത്യു,ജില്ല കൗൺസിൽ അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, അഡ്വ. കെ.ജെ ജോയിസ്, അഡ്വ. വി.എസ് അഭിലാഷ്, കെ.എൻ കുമാരൻ, കെ.എസ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലത്തിലെ ആറ്ലോക്കൽ സമ്മേളനങ്ങളും 56 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മണ്ഡലം സമ്മേളനത്തിലേക്കെത്തുന്നത്. 1036 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 198 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

തങ്കമണി സുരേന്ദ്രൻ [ ചെയർമാൻ ] , വിജയകുമാരിജയകുമാർ [ വൈസ് ചെയർമാൻ ] പി.ജെ സത്യപാലൻ [ജനറൽ കൺവീനർ ] കെ. കെ സജിമോൻ [ ജോയിൻ്റ് കൺവീനർ ] , കെ.എസ് രാജൻ [ ട്രഷറർ] എന്നിവരടങ്ങുന്ന 101 അംഗജനറൽ കമ്മിറ്റിയേയും സമ്മേളന വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കായി യോഗം തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow