കഞ്ഞിക്കുഴിയുടെ സ്നേഹവയ്പ്പുകളേറ്റുവാങ്ങി യു. ഡി. എഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ പര്യടനം.

Mar 28, 2026 - 19:18
 0
കഞ്ഞിക്കുഴിയുടെ സ്നേഹവയ്പ്പുകളേറ്റുവാങ്ങി യു. ഡി. എഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ പര്യടനം.
This is the title of the web page

കഞ്ഞിക്കുഴിയുടെ സ്നേഹവയ്പ്പുകളേറ്റുവാങ്ങി യു. ഡി. എഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ പര്യടനം.വെണ്മണിയിൽ നിന്നും ആരംഭിച്ച് കഞ്ഞിക്കുഴി പഞ്ചായത്തിലെ മുക്കിലും മൂലയിലും ചുറ്റി സഞ്ചരിച്ച് വൈകിട്ട് കഞ്ഞിക്കുഴി ടൗണിൽ സമാപിച്ചു. സ്ഥാനാർഥിയെ നേരിൽ കാണുവാനും സ്വീകരണം നൽ കുവാനും സ്ത്രീകളും കുട്ടികളും, തൊഴിലാളികളും, മാതാപിതാക്കളുമടക്കം വഴിയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്.പര്യടനപോയിന്റ്റുകളിലെ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും കയറി സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ചു.

രാവിലെ വെണ്മണിയിൽ നിന്നും ആരംഭിച്ച പര്യടനം ഡി.സി. സി പ്രസിഡന്റ്‌ സി. പി മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം യു. ഡി. എഫ് ചെയർമാൻ ജോബി ചാലിൽ അധ്യക്ഷത വഹിച്ചു.സ്ഥാനാർഥി റോയി കെ പൗലോസ്,യു. ഡി. എഫ് ജില്ലാ കൺവീനർ പ്രൊഫ. എം. ജെ ജേക്കബ്, തോമസ് രാജൻ, നോബിൾ ജോസഫ്, എ. പി ഉസ്മാൻ, എം കെ പുരുഷോത്തമൻ, ജോയി കൊച്ചുകാരോട്ട്,അനീഷ്‌ ചേനക്കര,മനോജ്‌ മുരളി, കെ. ബി സെൽവം,ജോസ് ഊരക്കാട്ടിൽ, എൻ. പുരുഷോത്തമൻ, ആഗസ്‌തി അഴകത്ത്,ജെയ്സൺ കെ ആന്റണി, സാന്ദ്രമോൾ ജിന്നി, കോമളം മോഹൻദാസ്, സോയി മോൻ സണ്ണി എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow