കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ 56-ാമത് വാർഷിക പൊതുയോഗവും യാത്രയയപ്പ് അനുമോദന സമ്മേളനവും കട്ടപ്പനയിൽ നടന്നു

കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ 56-ാ മത് വാർഷിക പൊതുയോഗവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പ് സമ്മേളനവും ആണ് നടന്നത്. പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ അവാർഡുകൾ കരസ്ഥമാക്കിയ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് ഉപകാരങ്ങൾ നൽകി.സൊസൈറ്റിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് ജോർജുകുട്ടി എം വി അധ്യക്ഷൻ ആയിരുന്നു.വൈസ് പ്രസിഡണ്ട് ഷേർളി പോൾ,ജോസഫ് മാത്യു, ജ്യോതിമോൾ വി എ, കനകമ്മാൾ ജേക്കബ് സാബു കുര്യൻ, സിബിച്ചൻ തോമസ് ,ദീപു ജേക്കബ്, ആനന്ദ് ടോം,അനീഷ് ജോസ്, സന്തോഷ്. വി പി,.ജ്യോതി ജോസഫ്, സന്ധ്യാമോൾ എ എം,എബ്രഹാം ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






