ബൈസണ്‍വാലി പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു.
ബൈസണ്‍വാലി പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. കുഞ്ചിത്തണ്ണി പവര്‍ഹൗസ് റോഡിലുള്ള ബ്രോഡ്ബീന്‍ റിസോര്‍ട്ടിന് സമീപത്ത് വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. മഴ പെയ്തിരുന്നതിനാല്‍ ബസ് റോഡില്‍ നിന്നും വഴുതി മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.



