ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാലിന്യ മുക്തം നവകേരളം പ്രഖ്യാപനം നടത്തി

Apr 5, 2025 - 15:20
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാലിന്യ മുക്തം നവകേരളം പ്രഖ്യാപനം നടത്തി
This is the title of the web page

സർക്കാരിൻ്റെ മാലിന്യ നിർമ്മാർജന തീവ്രയത്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തല പ്രഖ്യാപനം തടിയംപാട് കമ്യൂണിറ്റി ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് മാലിന്യ മുക്ത പ്രഖ്യാപനവും പരിപാടിയുടെ ഉത്ഘാടനവും നിർവ്വഹിച്ചു.

ബ്ലോക്കിൻ്റെ കീഴിലുള്ള ആറ് പഞ്ചായത്തിലെ ജനപ്രതിനിധികൾ, അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത റാലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് . ബി.ഡി.ഒ മുഹമ്മദ് സബീർ മാലിന്യ നിർമ്മാർജ്ജന പ്രതിജ്ഞയും, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി വർക്കി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഹെഡ് ക്ലാർക്ക് ജോഷി കരിവേലിൽ , ബിജു എബ്രാഹം മറ്റ് ജീവനക്കാർ ,വ്യാപാരി വ്യവസായി പ്രതിനിധികൾഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്തുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow