ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു

നെടുംകണ്ടം പ്രകാശ്ഗ്രാം സ്വദേശി പാറയിൽ ശശിധരന്റെ വീടാണ് തകർന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. ഉച്ചയോടുകൂടി മേഖലയിൽ പെയ്ത ശക്തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു.
വീടിന്റെഅടുക്കള ഭാഗത്താണ് മിന്നൽ ഏറ്റത്. വയറിംഗ് കത്തി വീടിനു കേടുപാടുകൾ സംഭവിച്ചു. ഇടിമിന്നൽ ഉണ്ടായപ്പോൾ ശശിധരന്റെ മകന്റെ ഭാര്യയും രണ്ട് പേരകുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട ഉടനെ കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.