വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തി
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ട്രഷറിക്ക് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.

