കട്ടപ്പന പബ്ലിക് ലൈബ്രറിയിൽ വെച്ച് എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സാഹിത്യ കൃതിയെ അടിസ്ഥാനമാക്കിയുള്ള സെമിനാറും സംവാദവും നടന്നു

എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്‌തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്‌ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം'.ഈ നോവലിനെ അടിസ്ഥാനമാക്കിയുള്ള സെമിനാറും സംവാദവും ആണ് ലൈബ്രറി അങ്കണത്തിൽ വെച്ച് നടത്തിയത്.
ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് ജോയ് ആനി തോട്ടം അധ്യക്ഷനായിരുന്നു. പ്രശസ്ത സാഹിത്യകാരൻ മോബിൻ മോഹനൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും നടന്നു . യോഗത്തിൽ വച്ച് ദീർഘകാലം കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച പിജെ വർക്കി പൂത്തറയെ ആദരിച്ചു