രാജകുമാരിയിൽ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
രാജകുമാരിയിൽ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു. അണക്കര പുളിക്കൽ സുബീഷ് ആന്റണി (40) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെ സുബീഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.



