മുണ്ടക്കയത്തും പുലി; റോഡ് മുറിച്ചു കടന്നുവെന്ന് പ്രദേശവാസികൾ‌, വ്യാപക തിരച്ചിൽ

Mar 22, 2025 - 12:04
 0
മുണ്ടക്കയത്തും പുലി;  റോഡ് മുറിച്ചു കടന്നുവെന്ന് പ്രദേശവാസികൾ‌, വ്യാപക തിരച്ചിൽ
This is the title of the web page

മുണ്ടക്കയം ടൗണിനു സമീപം പൈങ്ങനയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇന്നു പുലർച്ചെയാണ് സംഭവം. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. റോഡരികിലെ മണ്ണിൽ പുലിയുടേത് എന്നു കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുലി തന്നെയാണോ ഇതെന്ന് ഉറപ്പിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രദേശത്തെ സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങൾ പരിശോധിക്കും. പുലർച്ചെ പൈങ്ങന വൈഡബ്ല്യുസിഎ സ്കൂളിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അതിനുശേഷം ഇവിടെ കൂടി നിന്നിരുന്ന ആളുകളാണ് പുലി റോഡ് കുറുകിനെ കടക്കുന്നത് കണ്ടത്. മുണ്ടക്കയം ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ഈ സ്ഥലത്തേക്കുള്ള ദൂരം. കാട്ടുപന്നികളുടെ ഉൾപ്പെടെ ശല്യം പ്രദേശത്ത് വ്യാപകമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow