വണ്ടിപ്പെരിയാർ ഗവൺമെന്റ് യു പി സ്കൂളിന് സമീപം പോബ്സ് എസ്റ്റേറ്റിന്റെ ഒരേക്കറോളം സ്ഥലം സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി പരാതി

നൂറുകണക്കിന് വിദ്യാർത്ഥികളും പ്രദേശവാസികളും ദിവസേന കടന്നുപോകുന്ന വഴിയാണിത്. സ്കൂളിൽ നിന്ന് ഏകദേശം 100 മീറ്റർ മാത്രം ദൂരമാണ് ഉള്ളത്. ഇതേസമയം സ്കൂളിൽ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും ഉണ്ടായിരുന്നു.ഈ ഒരാഴ്ചയ്ക്കിടയിൽ പോബ്സ് എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങളിലായി ആറോളം സ്ഥലങ്ങളിലാണ് സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചത്. വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങി നിൽക്കുകയാണ് തോട്ടം മേഖല. ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വർധിച്ചുവരികയാണെന്നും പോലീസും ഉത്തരവാദിത്തപ്പെട്ട അധികാരികളും ഇടപെട്ട് ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണം എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.