ഉപ്പുതറയിൽ സംഘർഷം.വാഹന കച്ചവടത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്.വാഹന കച്ചവടക്കാരായ രതീഷ് രാജൻ, അൻസാരി ആരംപുളിക്കൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഉടമയുടെ പേര് മാറാതെ പൊളിച്ചു വിറ്റത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘമായി എത്തിയവർ ആക്രമണം നടത്തിയത്.