ഇടുക്കി തങ്കമണിയിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്
ഇടുക്കി തങ്കമണിയിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്.കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നീവർക്ക് എതിരെയാണ് കേസെടുത്തത്.യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്യൂ.ത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ് അനീഷ് ഖാൻ.
അനീഷ് ഖാന്റെ ബന്ധുവായ മിശ്ര വിവാഹിതയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി തട്ടികൊണ്ടു പോയെന്നാണ് കേസ് .വീട് കയറി അക്രമം നടത്തിയതിന് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.15 ഓളം പേരടങ്ങുന്ന സംഘം രാത്രിയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമിച്ചുവെന്നാണ് കേസ്.