ശാസ്ത്രബോധം സമൂഹത്തിന് എന്ന ലക്ഷ്യത്തോടെ മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് , ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപറ്റർ,മലയാളി ചിരി ക്ലബ് തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാനനിരീക്ഷണം സംഘടിപ്പിച്ചു
മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റും, ബ്രേക്ക് ത്രു സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്ററും മലയാളി ചിരി ക്ലബും സംയുക്തമായിട്ടാണ് കട്ടപ്പനയിൽ വാനനിരീക്ഷണം സംഘടിപ്പിച്ചത്. കട്ടപ്പന സെന്റ് ജോർജ് സ്കൂൾ മൈതാനിയിലാണ് ശാസ്ത്രബോധം സമൂഹത്തിനായി എന്ന ലക്ഷ്യത്തോടെ പരിപാടി നടത്തിയത്. തെലിസ്കോപ്പ് ഉപയോഗിച്ച് ആകാശകാഴ്ചകൾ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ദൃശ്യമാക്കി.
പ്രകൃതി പ്രപഞ്ച പ്രതിഭാസങ്ങളെ നിരീക്ഷിക്കാനുള്ള അവസരം ശ്രദ്ധിക്കുക അതിലൂടെ പ്രപഞ്ചത്തെ സംബന്ധിച്ച യാഥാർത്ഥ്യബോധ്യങ്ങളും ശാസ്ത്രീയമായ ചിന്തകളിലേക്ക് ആളുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പരിപാടി നടത്തിയത്. 11 വർഷം കൂടുമ്പോൾ ഉണ്ടാകുന്ന സൂര്യ കണങ്ങൾ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, വീനസ്, സിറിയസ്, ചൊവ്വ തുടങ്ങിയ നിരവധി നക്ഷത്രങ്ങളാണ് പൊതുജനങ്ങൾക്ക് കാണാനായത്.
ഐയുസിസിഎ അസോസിയേറ്റ് ഡോക്ടർ ജോ ജേക്കബ്, ബ്രേക്കിത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി പ്രൊഫ. തങ്കച്ചൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഫെബ്രുവരി 8,9,10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യ ശാസ്ത്ര സമ്മേളനത്തിനു മുന്നോടിയായി വിവിധ സ്കൂളുകളിലും വിവിധ മേഖലകളിലും കോളേജുകളിലും ഇത്തരത്തിൽ വാന നിരീക്ഷണം നടപ്പാക്കി വരികയാണ്.
സൂര്യനിൽ നിന്നുള്ള ദൂരം നക്ഷത്രങ്ങളുടെ അകലം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകളും വാനരീഷണത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പനയിൽ നടന്ന വാന നിരീക്ഷണത്തിൽ പാവനാത്മ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അധ്യാപകരായ ഡോക്ടർ കിരൺ മാത്യു, രാജീവ് ടി ഉലഹന്നാൻ , ചിരി ക്ലബ് ഭാരവാഹികളായ ജോർജി മാത്യു, സണ്ണി സ്റ്റോറിൽ, മനോജ് വർക്കി, ജിനോ സേവ്യർ, പി ജി മനോജ്, ബിബിൻ വിശ്വനാഥൻ, ജെറിൻ ജോസഫ്, ജയ്സൺ ജോസഫ്, കെ ടി അഭിലേഷ്, ആർ സന്തോഷ്, സജി ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.








