കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം നടന്നു

Jan 29, 2025 - 15:41
 0
കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം നടന്നു
This is the title of the web page

 രണ്ട് അജണ്ടകൾ മാത്രമാണ് നഗരസഭ കൗൺസിലിൽ പരിഗണിച്ചത്. 2024 -25 വാർഷിക പദ്ധതികളിൽ ടെണ്ടർ അംഗീകാരം സംബന്ധിച്ചും, എസ്റ്റിമേറ്റ് റിവിഷൻ ചെയ്യുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടായി. നഗരസഭയിലെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥിതിക്കെതിരെ ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരും ആക്ഷേപങ്ങളും പരാതികളും ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എൻജിനീയറിങ് വിഭാഗം ഗുരുതരമായ വീഴ്ചകൾ ഉണ്ടാക്കുന്നു. ഇത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് കൗൺസിലർ മനോജ് മുരളി പറഞ്ഞു. അനുമതി കിട്ടിയ പല പദ്ധതികളുടെയും കാലാവധി അവസാനിക്കുകയാണ് എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ടെണ്ടർ നടപടികൾ പോലും ചെയ്തിട്ടില്ല എന്ന് കൗൺസിലർ ധന്യ അനിൽ പറഞ്ഞു.

 42 കോടിയിൽ അധികം രൂപ ചിലവഴിക്കാതെ എഞ്ചിനീയറിങ് വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്.. ഇത് നഷ്ടമാകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. ആകെ ഏഴ് ശതമാനമായ മൂന്നു കോടി രൂപ മാത്രമാണ് ചിലവഴിക്കാൻ സാധിച്ചിരിക്കുന്നത് എന്നും കൗസിലർ പ്രശാന്ത് രാജു ആരോപിച്ചു.2024 -25 സാമ്പത്തിക വർഷ പദ്ധതികൾ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല എന്ന് കൗൺസിലർ തങ്കച്ചൻ പുരിയിടം ആക്ഷേപമുയർത്തി.

 ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഗുരുതരമായ ആരോപണങ്ങളാണ് എൻജിനീയറിങ് വിഭാഗത്തിന് നേരെ ഉന്നയിച്ചത്. ഈ സ്ഥിതിഗതികൾ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് തന്നെ വിലങ്ങുതടി സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ആവശ്യം ഉയർത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow