അന്താരാഷ്ട്ര നഴ്സിംഗ് ദിനമായ മെയ് 12ന് കട്ടപ്പന ഗവൺമെൻറ് ഐടിഐയിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരെ ആദരിക്കുകയും മധുരം നൽകുകയും ചെയ്തു.
അന്താരാഷ്ട്ര നഴ്സിംഗ് ദിനമായ മെയ് 12ന് കട്ടപ്പന ഗവൺമെൻറ് ഐടിഐയിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരെ ആദരിക്കുകയും മധുരം നൽകുകയും ചെയ്തു.
ലോകമെമ്പാടുമുള്ള നഴ്സിംഗ് പ്രൊഫഷണലുകളുടെ കാരുണ്യം, കഴിവ്, സമർപ്പണം എന്നിവയെ അംഗീകരിക്കുന്നതിനായി വിവിധങ്ങളായ പരിപാടികളോടെയാണ് ലോകത്തെങ്ങും നഴ്സിംഗ് ദിനം കൊണ്ടാടുന്നത്.മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ, പരിശീലനം, ബഹുമാനം എന്നിവയിലൂടെ നഴ്‌സുമാരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് രോഗി പരിചരണവും ഫലങ്ങളും മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നതിനായി നമ്മുടെ നേഴ്സുമാർ നമ്മുടെ ഭാവി ശാക്തീകരിക്കപ്പെട്ട നേഴ്സുമാർ ജീവൻ രക്ഷിക്കുന്നു എന്ന പ്രമേയത്തിലാണ് ഇത്തവണ അന്താരാഷ്ട്രതലത്തിൽ മെയ് 12ന് നഴ്സിംഗ് ദിനമായി ആചരിക്കുന്നത്.
കട്ടപ്പന ഗവ ഐടിഐ യിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷാദ് ഹമീദ്, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കോയ യെമുന, വളണ്ടിയർ സെക്രട്ടറിമാരായ ഉമറുൽ ഫാറൂഖ്, അശ്വിൻ സുമോദ്, രേവതി പി അഞ്ജന ആര്യ അപ്പുക്കുട്ടൻ അഖിൽ സിജെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.