കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ജീവനം പദ്ധതികളുടെയും കരിയർ അക്കാദമിയുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Jan 29, 2025 - 14:51
Jan 29, 2025 - 14:51
 0
കട്ടപ്പന നരിയംപാറ  മന്നം മെമ്മോറിയൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ജീവനം പദ്ധതികളുടെയും കരിയർ അക്കാദമിയുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു
This is the title of the web page

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ പദ്ധതികൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ജീവനം - ജല സംരക്ഷണ പദ്ധതിയുടേയും മന്നം കരിയർ അക്കാദമിയുടേയും ഉദ്ഘാടനം സംഘടിപ്പിച്ചത്.കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ടിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മന്നം കരിയർ അക്കാദമി, ഗ്രാമീണ തൊഴിൽ സ്വപ്ന സാക്ഷാത്കാരപദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ജല സംരക്ഷണ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ച് എച്ച്സി എൻ എം ഡി ജോർജി മാത്യു പ്രഭാഷണം നടത്തി.ജീവനം ജല സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി അനീഷ് നിർവ്വഹിച്ചു .

കാരുണ്യസ്പർശം രക്ത ഗ്രൂപ്പ് ഡയറക്ടറി നിർമ്മാണത്തേ സംബന്ധിച്ച് വൈഎംസിഎ സെക്രട്ടറി കെ ജെ ജോസഫ് വിശദീകരണം നൽകി.പദ്ധതി കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് അംഗം പ്രിയമോൾ ജോമോൻ ഉദ്ഘാടനം ചെയ്തു.ഗ്രാമശാക്തീകരണം വായന കൂട്ടായ്മയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ തെക്കേൽ നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പിറ്റി എ വൈസ് പ്രസിഡൻ്റ് സി പി ബിനു അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ വിശിഷ്ട അതിഥികളായി മാത്യു ജോർജ്, ബാബു തെക്കേൽ , വി. ആർ ശശി, രാജൻ മണ്ണൂർ,എഴുപത് വർഷത്തെ രക്ഷാകർത്തൃ കൂട്ടായ്മയുടെ പ്രതിനിധികളായി മുൻ പിറ്റിഎ പ്രസിഡൻ്റുമാരായ ചന്ദ്രശേഖരൻ ഭദ്രവിലാസം, വിപിനചന്ദ്രൻ, ജോയി ഈഴക്കുന്നേൽ, ബാലകൃഷ്ണൻ നായർ കല്ലട്ട്, മധുക്കുട്ടൻ നായർ പേരയ്ക്കാട്ട്, ജെ ജയകുമാർ, ബിനു സി.പി. കെ എം മഞ്ചേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ മേഖലയിലെ പ്രതിഭകളെ അനുമോദിച്ചു . കോ ഓർഡിനേറ്റർ ജോർജ് ജേക്കബ്, പി എസ് പ്രദീപ്കുമാർ ,ഫാ ജോസ് പൂവക്കുളം, മധുസൂദനൻനമ്പൂതിരി, കെ.പത്മകുമാർ, എം.പി ഗോപാലകൃഷ്ണൻ , അനീഷ് മണ്ണൂർ, ബിനോയി ഫിലിപ്പ് തൂങ്ങൻപറമ്പിൽ, എൻ ആർ ലാൽ, അലൻ എസ് പുലിക്കുന്നേൽ, ജോസ് കല്ലുവേലിക്കുന്നേൽ, ഐ ഡാനിയേൽ, പി.എസ് പ്രദീപ് കുമാർ, എ.കെ ബിനു,അനിത കെ.ആർ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow