കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ ; നിക്ഷേപത്തുക സൊസൈറ്റി തിരികെ നൽകി
ബാങ്ക് ഭരണസമിതി അംഗങ്ങളും ബാക്കി ജീവനക്കാരും ചേർന്ന് നിക്ഷേപം സമാഹരിച്ച് സാബുവിന്റെ കുടുംബത്തിന് നൽകാനുള്ള തുക 15 ലക്ഷം രൂപ അർബൻ ബാങ്കിൽ അടച്ചിട്ടുണ്ട്. തുക കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് ഉടൻ കെെമാറുകയും എല്ലാസഹായവും ഉറപ്പാക്കുന്നുമുണ്ടെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു.

