അടിമാലി മാങ്കുളത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
മാങ്കുളം ആനക്കുളം റോഡിൽ ബൈസൺവാലി കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നിലേക്ക് ഉരുണ്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.ലോറിയിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.



