തമിഴ്നാട് തേനിയിൽ ഉണ്ടായ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ, ജോബിഷ് തോമസ് എന്നിവരാണ് മരിച്ചത്. തേനി പെരിയകുളത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മിനി ബസുമായി കുട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന ജെയിൻ തോമസ്, സോണിമോൻ കെ.ജെ, ജോബിഷ് തോമസ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. കാറുമായി കൂട്ടിയിടിച്ച മിനി ബസ് റോഡിൽ മറിഞ്ഞ് 18 യാത്രക്കാർക്കും പരിക്കേറ്റു. ഇവർ തേനി മെഡിക്കൽ കോളേജിലും, വത്തല ഗുണ്ട് ആശുപത്രിയിലുമായി ചികിത്സയിലാണ്. അപകടത്തിൽ മരിച്ച 3 പേരുടെയും മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജിലേക്ക് മറ്റി. അപകടത്തിൽ കാർ പൂർണമായും തകർന്നു.