വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

Dec 16, 2024 - 13:28
 0
വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
This is the title of the web page

വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥ സംരക്ഷണത്തിന് നിയമം ഭേദഗതി ചെയ്യാൻ തയ്യാറായ ഗവൺമെന്റ് കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട 915 കുടുംബങ്ങൾ, വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവരുടെ 39484 കുടുംബങ്ങൾ, കൃഷിയും വളർത്തു മൃഗങ്ങളെയും നഷ്ടപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങൾ എന്നിവരെ പറ്റി മൗനം പാലിക്കുന്നത് അത്യന്തം ഖേദകരമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വന്യമൃഗആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കിരാത നടപടിയിലൂടെ ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള നീക്കം തികച്ചും പ്രതിഷേധാർഹമാണ്. വന്യമൃഗ ആക്രമണങ്ങളുണ്ടായാൽ പ്രതിഷേധിക്കുന്നതിനുള്ള ജനങ്ങളുടെ മൗലികാവകാശം ഉദ്യോഗസ്ഥ-ഗുണ്ടാരാജിലൂടെ കവർന്നെടുക്കുന്നത് പൗരന്മാരുടെ മൗലിക അവകാശങ്ങളുടെമേലുള്ള കടന്നാക്രമണമാണ്.

അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുവാനുള്ള മജിസ്ട്രേറ്റിന്റെ അധികാരം വനംവകുപ്പ് ബീറ്റ് ഓഫീസർക്ക് നൽകിക്കൊണ്ടുള്ള ഗവൺമെന്റ് തീരുമാനത്തിന്മേൽ ജില്ലയിൽ നിന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ അഭിപ്രായം അറിയുവാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആശ്രിതരായി ജീവിക്കുന്ന സാമൂഹ്യവിരുദ്ധരായ താൽക്കാലിക ജീവനക്കാർക്ക് ജനങ്ങളുടെ വീടും വാഹനങ്ങളും ബാഗുകളും പരിശോധിക്കുന്നതിനുള്ള അധികാരം നൽകിയാൽ ജനങ്ങളുടെ സ്ഥിതി എത്ര ദയനീയമായിരിക്കും.

കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനത്തിനുള്ളിൽ പ്രവേശിക്കൽ എന്നിവയ്ക്കെതിരെ ജനങ്ങളെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയാൽ വന അതിർത്തികളിൽ ജനങ്ങൾക്ക് ഒരിക്കലും സമാധാനപരമായി ജീവിക്കാൻ സാധിക്കുകയില്ല. വനത്തിൽ നിന്നും വിറക്, ഔഷധസസ്യങ്ങൾ, പുഴയിൽ നിന്നും മത്സ്യങ്ങൾ എന്നിവയൊക്കെ ശേഖരിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങളെ മൃഗീയമായി പീഡിപ്പിക്കുന്നതിനുള്ള അവസരം നിയമഭേദഗതിയിലൂടെ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയാണ്.

ആശങ്കകൾ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകൾ സബ്ജറ്റ് കമ്മിറ്റി ബില്ലിൽ ചേർക്കുമെന്ന അധികൃതരുടെ വിശദീകരണം മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസയോഗ്യമല്ല. കരടു ബില്ല് പൂർണമായും റദ്ദാക്കുന്നതുവരെ യുഡിഎഫ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ചെയർമാൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow