ഹെലിബറിയ എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാടസാമി

ഹെലിബറിയ എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാടസാമി . പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. ഹെലിബറിയായിൽ തികച്ചും മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നതെന്നും മാടസ്വാമി ഓപ്പൺ വിൻഡോ ന്യൂസിനോട് പറഞ്ഞു.
പീരുമേട് താലൂക്കിൽ പ്രവർത്തിക്കുന്ന ഹെലിബറിയ തേയില തോട്ടം അടച്ചു പൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ക്രിസ്തുമസ് കാലത്ത് തൊഴിലാളികളെ ഉടമ ദുരിതത്തിലാക്കിയിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പു ഇല്ലാതാതെയാണ് തോട്ടം പൂട്ടിയത്. ഒരു രാത്രി നേരം ഇരുട്ടി വെളുത്തപ്പോൾ തോട്ടം പൂട്ടുകയായിരുന്നു.
സംഭവത്തിന് എതിരെ മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തു .മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാട സാമി യാണ് നിവേദനം സമർപ്പിച്ചത്. തേയില തോട്ടം ഒരു മുന്നറിയിപ്പും കൂടാതെ അടച്ചു പൂട്ടിയിരിക്കുകയാണ്. ഇതോടെ എണ്ണൂറോളംറോളം വരുന്ന തൊഴിലാളികളാണ് പട്ടിണിയെ നേരിടുന്നത്.
കഴിഞ്ഞ കുറെ കാലമായി തൊഴിലാളികൾക്ക് മാനേജ്മെന്റ് അടക്കേണ്ട പി എഫ് തുക അടച്ചിട്ടില്ല. ശമ്പള കുടിശികയും ഉണ്ട്. ക്രിസ്മസ് ആഘോഷം നിലനിൽക്കെ പാവപ്പെട്ട തോട്ടം തൊഴിലാളികൾ ശമ്പളവും തൊഴിലും ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതിയിൽ തോട്ടം എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് നിവേദനം.
തൊഴിലാളികൾക്ക് പി എഫ് അടക്കാനെന്ന പേരിൽ 100 ഏക്കറോളം ഭൂമി വിറ്റിട്ടും ഒരു രൂപ പോലും അടച്ചിട്ടില്ല. 3 മാസത്തെ ശമ്പളം സ്ഥിരം തൊഴിലാളികൾക്കും 7 ആഴ്ചയിലെ ശമ്പളം ഇതര സംസ്ഥാന തൊഴിലാളികൾക്കും കുടിശികയാക്കിയാണ് ഉടമ ധിക്കാരപരമായി തോട്ടം പൂട്ടിയത്.