കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ NSS സപ്തദിന ക്യാമ്പിൻ്റെ സ്വാഗത സംഘം മീറ്റിംഗ് മുരിക്കാട്ടുകുടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ NSS സപ്തദിന ക്യാമ്പിൻ്റെ സ്വാഗത സംഘം മീറ്റിംഗ് മുരിക്കാട്ടുകുടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ കെ.എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ഡോ.പ്രദീപ് കുമാർ വി.ജെ ക്യാംപ് വിശദീകരണം നടത്തി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ ,പി.ടി.എ പ്രസിഡണ്ട് പ്രിൻസ് മറ്റപ്പള്ളി, ജയ്മോൻ ,കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക്, അധ്യാപകരായ സജിമോൻ കെ.ജെ. ബിന്ദു വർഗീസ്, ബിൻസൺ ജോസഫ്, പി റ്റി എ ഭാരവാഹികളായ സിന്ധു വിനോദ് ,മനോജ് എം.പതാലിൽ തുടങ്ങിയവർ സംസാരിച്ചു. കനവ് എന്ന് പേരിട്ടിട്ടുള്ള സപ്തദിന ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.