വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കട്ടപ്പന കെ എസ് ഇ ബി ഓഫീസിനു മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി
അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ടൗണിൽ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനുശേഷം കെഎസ്ഇബി ഓഫീസിനുമുന്നിൽ വൈദ്യുതി ബില്ല് കത്തിച്ചായിരുന്നു പ്രതിഷേധം.
കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷനായി , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ജോയി പോരുന്നോലി, ജോസ് മൂത്തനാട്ട്,, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു,റൂബി വേഴമ്പത്തോട്ടം, കെ. എസ്. സജീവ്, ജോണി വടക്കേക്കര ബിനോയി വെണ്ണിക്കുളം,, ജോസ് ആനക്കല്ലിൽ, രാജൻ കാലച്ചിറ, രാജു വെട്ടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.




