വാഗമണ്ണിൽ വാറ്റുചാരായം നിർമ്മിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ

Dec 6, 2024 - 17:32
 0
വാഗമണ്ണിൽ വാറ്റുചാരായം നിർമ്മിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ
This is the title of the web page

വാഗമൺ കണ്ണം കുളത്തെ സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം ഉൽപാദിപ്പിക്കുന്നതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. രാത്രി നടന്ന റെയ്ഡിൽ 200 ലിറ്റർ വാഷും, ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. റെയ്ഡ് നടപടികൾ രാത്രി വൈകിയും തുടർന്നു . മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അനീഷ് .നാളുകളായി കണ്ണംകുളത്തിന് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം നിർമാണം നടക്കുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 റെയ്ഡിന് പൊലീസ് എത്തുമ്പോൾ ചാരായം ഉൽപാദിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു.സംഭവത്തിൽ കൂടുതൽ പേർക്കു പങ്ക് ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് ജോസഫ് പറഞ്ഞു. പൂഞ്ഞാർ സ്വദേശി മണ്ഡപത്തിൽ ബിജുവിൻ്റെ ഉടമസ്തയിലുള്ളതാണ് റിസോർട്ട് . അനീഷാണ് നോട്ടക്കാനെങ്കിലും മറ്റുള്ളവർക്ക് താമസത്തിന് നൽകുന്നില്ല.രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow