സൈബർ ബോധവൽക്കരണ അംബാസിഡർമാരായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്

നരിയമ്പാറ'-മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറ എസ്. പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി സമൂഹത്തിൽ വർദ്ധിച്ചുവന്നു കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുടിക്കാട്ട് സൈബർ ബോധവൽ ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്‌തു.
ഇൻവെസ്റ്റ്മെൻ്റ് ട്രേഡിംഗ്‌തടിപ്പ്, ലോൺ ആപ്പ് തട്ടിപ്പ്,പ്രണയ തട്ടിപ്പ്, വ്യാജ കസ്റ്റമർ സപ്പോർട്ട് തട്ടിപ്പ്, പാഴ്‌സൽ തട്ടിപ്പിലൂടെ നടത്തുന്ന വെർച്വൽ അറസ്റ്റിൻ്റെ സത്യസ്ഥിതി, റിമോട്ട് അക്‌സസ് നേടുന്നതിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകൾ തുടങ്ങി സമൂഹം ജാഗരൂകരാകേണ്ടുന്ന കാര്യങ്ങളിലുള്ള അറിവുകൾ എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഗിരീഷ്‌കുമാർ റ്റി. എസ്സ് ക്ലാസിലൂടെ പകർന്ന് നൽകി.
കേരളപോലീസ് സൈബർ ബോധവൽക്കരണ ക്ലാസുകൾക്ക് ബ്രാൻഡ് അംബാസിഡർമാരായി എസ്.പി.സി കേഡറ്റുകളെയാണ് കാണുന്നതെന്ന് എസ്.പി.സി ഇടുക്കി ജില്ല നോഡൽ ഓഫീസർ സുരേഷ് ബാബു പറഞ്ഞു .സൈബർ ബോധവൽക്കരണ ക്ലാസ്സിനും ഗാർഡിയൻസ് എസ്.പി.സി മീറ്റിംഗിനും സ്കൂൾ മാനേജർ ശ്രീ .ബി ഉണ്ണികൃഷ്ണൻ നായർ , ഹെഡ്‌മിസ്ട്രസ് എൻ.ബിന്ദു, പി.ടി.എ വൈസ്പ്രസിഡൻ്റ് ബിനു സി.പി, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് മാരായ രാജൻ റ്റി.എ, സുധീഷ് വി. എസ്സ്, ഡ്രിൽ ഇൻസ്ട്രക്‌ടർ മനു പി.പി, എ.സി. പി.ഒ ശാലിനി എസ് നായർ എന്നിവർ നേതൃത്വം നൽകി.