ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂപ്പാറ യുണിറ്റ് രൂപീകരണം നടന്നു
പൂപ്പാറയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം എസ് അജി യുണിറ്റ് രൂപീകര ഉത്‌ഘാടനം നിർവ്വഹിച്ചു. ഇതോടെ ഇടുക്കി ജില്ലയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനു ഇരുപത് യൂണിറ്റുകൾ പൂർത്തികരിച്ചു.ജനുവരിയിൽ നടക്കുന്ന യൂണിറ്റിന്റെ ഭാരവാഹി തെരഞ്ഞെടുപ്പോടെ പ്രവർത്തനം ആരംഭിക്കും. ജില്ലാ വർക്കിങ് പ്രസിഡന്റ് കെ എം ജോർളി,വൈസ് പ്രസിഡന്റ് പി ജെ ജോസഫ്,ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് രൂപീകരണ യോഗം നടന്നത്.

