ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണന;മുഖ്യമന്ത്രി വി ഡി സതീശൻ
ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും. തടസ്സങ്ങളില്ലാത്ത അയ്യായിരത്തോളം പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. പട്ടയവുമായി ബന്ധപ്പെട്ട് തടസ്സമായി നില്‍ക്കുന്ന സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും വിധികളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകാന്‍ താന്‍ നേരിട്ട് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.
ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങളില്‍ അറുപത് ശതമാനത്തോളം കാര്യങ്ങളിലും തീരുമാനമെടുത്തിട്ടുണ്ട്. എളുപ്പത്തില്‍ പരിഹരിക്കാനാവുന്ന വിഷയങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സമയബന്ധിതമായി അവ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെയും വാഹനമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഭൂമി കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായിത്തന്നെയാണ് കാണുന്നത്. കൈയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. കുടിയേറ്റകര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടെനില്‍ക്കും.
ചെയിന്‍ മൂന്ന് മേഖലയിലെ പട്ടയം നല്‍കുന്നതു സംബന്ധിച്ച തടസ്സങ്ങള്‍ നീക്കാന്‍ കെ.എസ്.ഇ.ബി. യുമായി ചര്‍ച്ച നടത്തും. കുണ്ടള സാന്‍ഡോസ് പ്രദേശത്തെ 222 തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് കെ.ഡി.എച്ച. ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഉപയോഗിക്കാതെ കിടക്കുന്ന തോട്ടങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ര് പ്രൊഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, വിവിധ വകുപ്പു മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

