അനധികൃത വഴിയോര കച്ചവടങ്ങൾക്ക് എതിരെ പരാതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ്
കാർഷിക വിളകളുടെ ഉല്പാദനവും കാർഷിക പ്രതിസന്ധിയും ഓണലൈൻ വ്യാപാര മേഖലയിൽ കുത്തക കമ്പനികളുടെ കടന്നുകയറ്റവും ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന സഹജര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാടകയും നികുതിയും നൽകി വ്യാപാരം നടത്തുന്ന കച്ചവടക്കാർക്ക് വെല്ലുവിളിയാകുകയാണ് ടൗണുകൾ കേന്ദ്രികരിച്ചുള്ള വഴിയോര കച്ചവടങ്ങൾ. അന്യസംസ്ഥാന വഴിയോര വാണിഭക്കാരും പുറമെ നിന്നും എത്തുന്ന എത്തുന്നവരും ഗുണമേന്മയില്ലാത്ത കൃത്യമായ അളവ് തൂക്ക സംവിധാങ്ങൾ ഇല്ലാതെയാണ് വില്പ്പന നടത്തുന്നത് എന്ന് വ്യാപാരികൾ പറഞ്ഞു.
പുറമെ നിന്നും വാഹനങ്ങളിൽ കച്ചവടത്തിനായി എത്തുന്നവർക്ക് ടൗൺ മേഖലയിൽ നിന്നും മാറി വ്യാപാരം നടത്തുന്നതിനുള്ള സൗകര്യം പഞ്ചായത്ത് അധികൃതർ ചെയ്ത് നൽകണമെന്നും വില്പന നടത്തുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുവാൻ അധികൃതർ തയാറാകണമെന്നു രാജകുമാരി യൂണിറ്റിലെ വ്യാപാരികൾ പഞ്ചായത്തിനോട് ആവിശ്യപ്പെട്ടു.
ടൗണുകൾ കേന്ദ്രികരിച്ചുള്ള അനധികൃത വഴിയോര കച്ചവടങ്ങൾക്ക് എതിരെ അധികൃതർ നടപടി സ്വികരിച്ചില്ലങ്കിൽ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുവാനാണ് രാജകുമാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം എന്ന് യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്,യുണിറ്റ് ജനറൽ സെക്രട്ടറി സോജൻ വർഗീസ്,ജില്ലാ സെക്രട്ടറി റോയി വർഗീസ്,യുണിറ്റ് ട്രഷറർ ഓ എ ജോൺ എന്നിവർ വ്യക്‌തമാക്കി.