കട്ടപ്പന മുളകര മേട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു
അഞ്ച് മാസം പ്രായമായ മുട്ടനാടിനേയാണ് അജ്ഞാത ജീവി പിടിച്ചത്. പകുതിയോളം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലാണ് ആടിൻ്റെ ജഡം കണ്ടെത്തി. രാത്രി 12 മണിയോടെയായിരുന്നു സംഭവം.രണ്ട് ആടുകളാണ് കൂട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് കാട്പിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നാണ് അജ്ഞാത ജീവി വന്നതെന്നാണ് നാട്ടുകാർ പറയുന്നത്.ഇതുവരെ നാല് ആടുകളേയാണ് മുളകരമേട് പള്ളിപ്പടി ഭാഗത്ത് കൊന്നിരിക്കുന്നത്. നഗരസഭാ കൗൺസിലറും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

