ഒസ്സാനം ടു സിയാറ്റില്‍: ആമസോണ്‍ വഴി യുഎസ് ടെക് കമ്പനി ബോള്‍ട്ടിന്റെ തലപ്പത്തെത്തിയ കഥ പറഞ്ഞ് മജു സി കുരുവിള
കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ്വ വിദ്യാർത്ഥി മജു സി കുരുവിള തന്റെ പ്രിയ വിദ്യാലയത്തിൽ സ്കൂൾക്കാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹത്തിനു സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു കെ മാത്യു സ്നേഹോപഹാരം നൽകി. വൈസ് പ്രിൻസിപ്പാൾ ജോസ് വർഗ്ഗീസ് നന്ദി പറഞ്ഞു.



