പ്ലസ് വൺ പ്രവേശനോൽസവത്തിന് എം ഇ എസ് വണ്ടൻ മേട്ടിൽ വർണ്ണാഭ തുടക്കം

വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനോല്‍സവത്തിന് വര്‍ണാഭമായ തുടക്കം. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചുമാണ് സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും വിദ്യാര്‍ഥികളും സ്വാഗതം ചെയ്തത്. സംസ്ഥാനത്തിന്‍റെ പലയിടത്തും ബുധനാഴ്ചയാണ് പ്രവേശനോല്‍സവം നടന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നതിനാലാണ് ജില്ലയില്‍ ഇന്ന് നടന്നത്. പ്രിന്‍സിപ്പല്‍ ഫിറോസ് സി എം, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ പി എച്ച് അബ്ദുള്‍ റസാഖ്, ഫൈസല്‍ കമാല്‍, അധ്യാപകരായ ജോര്‍ജ് ബിജോ ജോസഫ്, രാജേഷ് സംസാരിച്ചു.