മൂന്നാർ ന്യൂ കോളനിയിൽ രണ്ടു വീടുകൾ തകർന്നു;പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം
മൂന്നാർ ന്യൂ കോളനിയിൽ രണ്ടു വീടുകൾ തകർന്നു.പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.ഒരു വീട് പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. വള്ളി ഗണേശൻ , കാളി അന്നക്കിളി എന്നിവരുടെ വീടുകളാണ് തകർന്നത്.വള്ളി ഗണേശന്റെ വീട് തകർന്നു വീണ് കാളി അന്നക്കിളിയുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വീട്ടുകാരെ ഇവിടെ നിന്ന് നേരത്തെ തന്നെ മാറ്റിയിരുന്നു. അതിനാൽ ആളപായമില്ല..

