ഗൂഗിൾ മാപ്പ് നോക്കി വിനോദസഞ്ചാരത്തിനെത്തി വഴിതെറ്റിയ ഇതരസംസ്ഥാന വിനോദ സഞ്ചാരികൾക്ക് സഹായമായി തങ്കമണി പോലീസ്
ഗൂഗിൾ മാപ്പ് നോക്കി വിനോദസഞ്ചാരത്തിനെത്തി വഴിതെറ്റിയ ഇതരസംസ്ഥാന വിനോദ സഞ്ചാരികൾക്ക് സഹായമായി തങ്കമണി പോലീസ് . മൂന്നാറിന് പോയ സഞ്ചാരികൾ വഴി തെറ്റി കാൽവരിമൗണ്ടി നു സമീപമുള്ള ഏലത്തോട്ടത്തിൽ എത്തുകയും , നിർവാഹമില്ലാതെ പോലീസിന്റെ സഹായം തേടുകയുമായിരുന്നു .
ബാംഗ്ലൂരിൽ നിന്ന് ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിലേക്ക് പോയ യുവാക്കൾ വഴിതെറ്റി കാൽവരിമൌണ്ട് ജീവൻ റ്റീ ഫാക്ടറിക്ക് സമീപമുള്ള കുത്തിറക്കത്തിലൂടെ ചെളി നിറഞ്ഞ മൺ റോഡുവഴി തെന്നി വിജനമായ ഏല തോട്ടത്തിൽ എത്തി.തിരിച്ചു കയറിപ്പോകാൻ നിവൃത്തിയില്ലാതെ പോലിസിനെ സഹായത്തിനു വിളിച്ചു.തങ്കമണി പോലിസ് സ്റ്റേഷനിൽ അപകട സൂചനാ സന്ദേശം എത്തിയതോടെ മിനിറ്റുകൾക്കുള്ളിൽ SI ബെന്നി ബേബി, P. P. വിനോദ്, CPO.രാജേഷ്. P. T എന്നിവർ സഞ്ചാരികളുടെ അരികിൽ എത്തുകയാണുണ്ടായത് . പോലിസ് ജീപ്പ് സംഭവ സ്ഥലത്തേയ്ക്ക് എത്തിപ്പെടില്ല എന്ന് മനസ്സിലാക്കി, കാൽവരിമൗണ്ടിലെ ഓഫ് റോഡ് ഡ്രൈവർ ജോമിയെയും സുഹൃത്തുക്കളെയും കൂട്ടി ജീപ്പിൽ കയർ കെട്ടി കാർ സഹസികമായി പ്രധാനവഴിയിൽ എത്തിച്ചു .