പാറേമാവ് ജില്ല ആയുർവേദ ആശുപത്രിയിൽ ഭേഷജം ജനത നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു
കൊല്ലം ജില്ല ആയുർവേദ ഔഷധ നിർമ്മാണ സഹകരണ സംഘത്തിൻ്റെആഭിമുഖ്യത്തിലാണ് പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് ജനതാ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്.ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ആയുർവേദ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീതി മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ ആൻറണി അധ്യക്ഷതവഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ റ്റി .ബിനു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർകെ.ജി. സത്യൻ ആദ്യ വിൽപ്പന നടത്തി.ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഹരിമോഹൻ സി എം മുഖ്യപ്രഭാഷണം നടത്തി.ആശംസ അറിയിച്ച് ഡോ :വി .മോഹനൻഡോ, റെൻസ്, ഡോ: വിജയകുമാർ എന്നിവർ സംസാരിച്ചു.നിരവധി ആളുകളും പരിപാടിയിൽ പങ്ക് എടുത്തു.



