മൂന്നാറിൻ്റെ ക്രമസമാധാനം നിയന്ത്രിക്കാൻ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ ഉണ്ണി; പൊലീസ് സ്‌റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

Aug 16, 2026 - 19:58
 0
മൂന്നാറിൻ്റെ ക്രമസമാധാനം നിയന്ത്രിക്കാൻ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ ഉണ്ണി;
പൊലീസ് സ്‌റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത
This is the title of the web page

രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്‌റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. പൊലീസ് സ്‌റ്റേഷനുകളിൽ എസ്ഐമാരെ സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്‌എച്ച്ഒ) വീണ്ടും നിയമിച്ചതോടെ മൂന്നാർ സ്‌റ്റേഷനിൽ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ ഉണ്ണി (28)ചുമതല ഏറ്റെടുത്തു.

2024 ബാച്ച് എസ്ഐയാണ് കൃഷ്ണപ്രിയ. പരിശീലനത്തിനു ശേഷം കണ്ണൂരിൽ ജോലി ചെയ്യുന്നതിനിടെ ഒരു മാസം മുൻപാണ് അധിക ചുമതലയിൽ മൂന്നാർ സ്‌റ്റേഷനിലെത്തിയത്.മൂന്നാറിലെ പ്രിൻസിപ്പൽ എസ്‌ഐ സ്ഥലം മാറിപ്പോയ തോടെയാണ് എസ്എച്ച്ഒ ആയി കൃഷ്ണപ്രിയയെ നിയമിച്ചത്.നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി.ഉണ്ണി - സുമ ദമ്പതികളുടെ മൂത്ത മകളാണ്. ഭർത്താവ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ അനന്ദുദാസ് .ജില്ലയിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന സ്‌റ്റേഷനുകളിലൊന്നായ മൂന്നാറിൽ എസ്എ ച്ച്ഒയുടെ ജോലി വെല്ലുവിളി നിറഞ്ഞതാണെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow