ഉടുമ്പൻ ചോലയിൽ മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു
ഉടുമ്പൻ ചോലയിൽ മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു.ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ മാവടി മുളകുപാറയിൽ രാമറിൻ്റെ വീടാണ് തകർന്നത്.ഇന്ന് പുലർച്ചയോടുകൂടിയാണ് സംഭവം.വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു.ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.അടുക്കളയോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞ് വീണത്.

