അടിമാലിക്കടുത്ത് ആനവിരട്ടിയിൽ പാറ അടർന്നുവീണ് വീട് തകർന്നു;വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല
ആനവിരട്ടി സ്വദേശി മാളിയേക്കൽ ജയിംസുകുട്ടിയുടെ വീടിന് മുകളിലേക്കാണ് പാറവീണത്. വീടിന്റെ മുകൾ ഭാഗത്തു നിന്നും വലിയ ശബ്ദത്തോടെ അടർന്ന് വീണ പാറക്കഷണം വീടിന്റെ ജനാലയും ഭിത്തിയും തകർത്തു. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

