ശാന്തൻപാറയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു ; വീട് ഭാഗികമായി തകർന്നു
ശാന്തൻപാറയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു .ശാന്തൻപാറ കറുപ്പൻ കോളനി സ്വദേശി വനാരാജിന്റെ വീട് ഭാഗികമായി തകർന്നു. കാറ്റാടി മരമാണ് ആസ്ബറ്റോസ് ഷീറ്റിട്ട വീടിന് മുകളിലേക്ക് വീണത്.വീട് ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു.മരം വീണതിനെ തുടർന്ന് രണ്ട്
ഇലക്ട്രിക് പോറ്റുകളും ഒടിഞ്ഞു. പോസ്റ്റുകൾ വീണ് സമീപവാസിയായ ശശികല എന്നയാളുടെ വാഹനവും തകർന്നു. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞതോടെ മേഖലയിലെ വൈദ്യുതി ബന്ധവും തകരാറിലായി.

