ലോറിയിൽ കൊണ്ടുപോയ മെറ്റൽ മറിഞ്ഞ് വീണ് കട്ടപ്പന പുളിയന്മല റോഡിൽ ഗതാഗതം തടസപ്പെട്ടു
ലോറിയിൽ കൊണ്ടുപോയ മെറ്റൽ മറിഞ്ഞ് വീണ്
കട്ടപ്പന പുളിയന്മല റോഡിൽ ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പാറക്കടവിലാണ് മെറ്റൽ വീണത്.ലോറിയുടെ പിന്നിലെ ഡോർ തുറന്ന് 50 മീറ്ററോളം ദൂരത്തിൽ മെറ്റൽ വീണു.ഇരുചക്രവാഹന യാത്രക്കാർക്ക് ഉൾപ്പെടെ ഇത് ഭീഷണിയായി. നാട്ടുകാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും നേതൃത്വത്തിൽ മെറ്റൽ റോഡിൻ്റെ വശങ്ങളിലേക്ക് നീക്കി ഗതാഗത തടസം ഒഴിവാക്കി



