ഇടുക്കിയിൽ ഭർത്താവിനൊപ്പം മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ഭാര്യ മരിച്ചു
വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേല്‍ ഓമന യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലിന് ആരംഭിച്ച തീവ്രമഴ നാല് മണിക്കൂറുകളോളം നീണ്ടുനിന്നു. ഓമനയും ഭര്‍ത്താവ് ദിവാകരനും തങ്ങളുടെ പുരയിടത്തില്‍ പണിക്ക് ശേഷം തിരികെവരികയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. രണ്ടുപേരും ഒഴുക്കില്‍പ്പെട്ടെങ്കിലും ദിവാകരന്‍ പരിക്കുകളോടെ രക്ഷപെട്ടു. പിന്നീട് നടത്തിയ തിരച്ചിലില്‍ ഓമനയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



