നിരവധി വാഹനങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കട്ടപ്പനയിൽ പിടികൂടി

Oct 24, 2024 - 07:31
 0
നിരവധി വാഹനങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കട്ടപ്പനയിൽ പിടികൂടി
This is the title of the web page

 കാഞ്ചിയാർ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് ബുധൻ രാത്രി പത്ത് മണിയോടെ മാരുതി സെൻ കാർ ഇന്നോവ കാറിൽ ഇടിച്ചത്. മരിച്ചടക്കിന് പോയ ബന്ധുക്കൾ സഞ്ചരിച്ച കാറിലേക്കാണ് സെൻ കാർ ഇടിച്ചത്. ഇത് ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാൾ വാഹനം എടുത്ത് അവിടെ നിന്നും കടന്നു . കട്ടപ്പനയിലേക്ക് പോയ സെൻ കാർ വിവിധ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിച്ചു. ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ കട്ടപ്പന വരെ സെൻ കാറിനെ പിൻതു ടർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  അമിത വേഗതയിൽ പോയ കാർ നിരവധി അപകടങ്ങളാണ് ഉണ്ടാക്കിയത്. കാൽനട യാത്രക്കാർ അടക്കം ഓടി മാറിയാണ് രക്ഷപ്പെട്ടതെന്ന് ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ പറയുന്നു. കട്ടപ്പന ടൗണിലൂടെ അമിത വേഗതത്തിൽ പോകാൻ ശ്രമിച്ച സെൻ കാർ ഡ്രൈവറെ ഇന്നോവ കാറിൽ ഉണ്ടായിരുന്നവരുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കട്ടപ്പന പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് പിടികൂടി.

  വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിൽ മദ്യക്കുപ്പുകൾ ഉണ്ടായിരുന്നു.കൂടാതെ കോടതി ജോലിക്കാരൻ എന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ ഇന്നോവ കാറിൽ ഉണ്ടായിരുന്ന കട്ടപ്പന സ്വദേശികൾ പോലീസിൽ പരാതി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow