വൈഎംസിഎ കേരള റീജിയന്റെ സപ്തതിയോടനുബന്ധിച്ച് നടത്തുന്ന സപ്തതി സന്ദേശ സമാധാന യാത്ര ഒക്ടോബർ 24ന് ഇടുക്കിയിലെത്തും

വൈഎംസിഎ കേരള റീജിയന്റെ സപ്തതിയോടനുബന്ധിച്ച് നടത്തുന്ന സപ്തതി സന്ദേശ സമാധാന യാത്രഒക്ടോബർ 24ന് വ്യാഴാഴ്ച ഇടുക്കിയിലെത്തും.2024 ഒക്ടോബർ 20ന് ആരംഭിച്ച സപ്തതി സന്ദേശ സമാധാന യാത്രനവംബർ നാലിന് സമാപിക്കും.ഇടുക്കി സബറീജിയന്റെ നേതൃത്വത്തിലാണ് കട്ടപ്പന വൈ എം സി ഹാളിൽ സ്വീകരണ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ച സപ്തതി സന്ദേശ സമാധാന യാത്ര ജസ്റ്റിസ് ജെബി കോശി ഉദ്ഘാടനം ചെയ്തു.
നവംബർ 4ന് ആലുവ ക്യാമ്പ് സെന്ററിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സെൻട്രൽ സോണിലെ ഇടുക്കിയിൽ എത്തുന്ന സപ്തതി സന്ദേശ സമാധാന യാത്ര നയിക്കുന്നത് വൈ എം സി റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടനാണ്.ഇടുക്കി സബ് റീജിയണിൻ്റെ സ്വീകരണ സമ്മേളനം നടക്കുന്നത് കട്ടപ്പന വൈഎംസിഎ ഹാളിലാണ്.
കട്ടപ്പനയിലെ സ്വീകരണ വാഹനജാഥയുടെ ക്രമീകരണം ഇങ്ങനെയാണ് ഒക്ടോബർ 24 രാവിലെ 9:45 വെള്ളിയാംകുഴിയിൽ എത്തുന്ന യാത്രയെ ഇടുക്കിയിലെ വിവിധ വൈഎംസിഎയുടെ നേതൃത്വത്തിൽ വാഹനജാഥയായി ക്രമീകരിച്ചു പള്ളിക്കവലയിലെ വൈഎംസിഎ ഹാളിന് സമീപം എത്തി അവിടെനിന്ന് സെൻട്രൽ സോണിലെ വൈഎംസിഎയുടെ നേതാക്കന്മാരെ എല്ലാം ഒരുമിച്ച് സ്വീകരിച്ച് കട്ടപ്പന വൈഎംസിഎ ഹാളിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് തുടർന്ന് ഇടുക്കി സബ് റീജിയണിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യും.
വൈഎംസിഎ ഇടുക്കി സബ് റീജിയണിലെവിവിധ വൈഎംസിഎ പ്രതിനിധികൾ ജാഥാ ക്യാപ്റ്റനെ ഹാരമണിയിക്കും.ഇടുക്കി സബ് റീജിയൻ ചെയർമാൻ മാമൻ ഈശോ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈഎംസിഎ നേതാക്കളായ വർഗീസ് അലക്സാണ്ടർ, അഡ്വക്കേറ്റ് സി പി മാത്യു, എം സി ജോയ് ,ജോർജ് ജേക്കബ്,സനു വർഗീസ് രജിത് ജോർജ് എന്നിവർ പ്രസംഗിക്കും.
വൈഎംസിഎയുടെ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന സ്വീകരണ യോഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നീ വിഷയങ്ങളിലുള്ള വൈഎംസിഎ നേതൃത്വം നൽകുന്ന ഒപ്പുശേഖരണം നടക്കും.