കെ.പി.എം.എസ് ഇടുക്കി ജില്ലാ നേത്യയോഗം ഒക്ടോബർ 6ന്

Oct 4, 2024 - 16:28
 0
കെ.പി.എം.എസ് ഇടുക്കി ജില്ലാ നേത്യയോഗം ഒക്ടോബർ 6ന്
This is the title of the web page

പട്ടിജാതി-പട്ടികവർഗ്ഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തിയും, മേൽത്തട്ട് പരിധി നിശ്ചയിക്കുവാനുമുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയുമുള്ള 2024 ആഗസ്റ്റ് 1ലെ സുപ്രീംകോടതി വിധി രാജ്യത്തെ പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇടയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഈ വിധിയെ മറികടക്കാൻ കേന്ദ്രസർക്കാരും, ഈ വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമാന ചിന്താഗതിക്കാരായ പട്ടികജാതി -പട്ടികവർഗ്ഗ സംഘടനുകളുമായി ചേർന്ന് കെ.പി.എം.എസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഘടനയെ സമര സജ്ജമാക്കുവാനും, നയപരിപാടികൾ വിശദീകരിക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ജില്ലാതല നേത്യസംഗമങ്ങൾ ചേരുന്നതിൻറെ ഭാഗമായി ഇടുക്കി ജില്ലാ നേതൃസംഗമം ഒക്ടോബർ 6 ന് രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരുന്നത്.സംസ്ഥാന അസി. സെക്രട്ടറി പി.വി.ബാബു അധ്യക്ഷത വഹിക്കും. സെക്രട്ടറിയേറ്റ് അംഗം. സാബു കൃഷ്ണ‌ൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങൾ കെ.കെ.രാജൻ, സുനീഷ് കുഴിമറ്റം, ശിവൻകോഴിക്കമാലി, കെ.ടി.മോഹനൻ,എന്നിവർസന്നിഹിതരായിരിക്കും.

ജില്ലയിലെ 5   താലൂക്ക് യൂണിയനുകളിലെ 176 നിന്നുമായി 357 പ്രതിനിധികൾ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ അസി. സെക്രട്ടറി പി.വി.ബാബു,സെക്രട്ടറിയേറ്റ് അംഗംbസാബു കൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ.രാജൻ സുനീഷ് കുഴിമാറ്റം ശിവൻ കോഴിക്കമാലി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow